ഹിന്ദി സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കും; രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണമെന്ന് യുപി മന്ത്രി

single-img
29 April 2022

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട രാജ്യവ്യാപക ചർച്ചകൾക്കിടെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവർ ഈ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഹിന്ദി ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ഇന്ത്യയിൽ ജീവിക്കണമെന്നുള്ളവർ ഹിന്ദിയെ സ്നേഹിക്കണം. നിങ്ങൾ ഹിന്ദിയെ സ്നേഹിക്കുന്നില്ലെങ്കിൽ നിങ്ങളെ വിദേശിയായും വിദേശ ശക്തികളുമായി ബന്ധമുള്ളവരുമായി കരുതും. ഞങ്ങൾ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു. പക്ഷെ ഈ രാജ്യം ഒന്നാണ്. ഭരണഘടന പറയുന്നത് ഇന്ത്യ ഹിന്ദുസ്ഥാൻ ആണെന്നാണ്. അതായത് ഹിന്ദി സംസാരിക്കുന്നവർക്കായുള്ള ഇടം. ഹിന്ദുസ്ഥാൻ ഹിന്ദി സംസാരിക്കാത്തവർക്കുള്ള ഇടമല്ല. അവർ ഈ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണം,’