അഫ്‌ഗാനിൽ പള്ളിയില്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു; ഇരുപത് പേർക്ക് ഗുരുതര പരുക്ക്

single-img
29 April 2022

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇന്ന് റമദാനിലെ അവസാന വെള്ളിയാഴ്ചയായതുകൊണ്ട് ധാരാളം ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത.

ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ ഏപ്രിൽ 22-ാം തീയതി അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫ് നഗരത്തിലുള്ള ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ ആക്രമണത്തിൽ 40 പേര്‍ക്കാണ് പരിക്കേറ്റത്.