കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ്; പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന് ആത്മവിശ്വാസമുണ്ട്: കെ സുരേന്ദ്രൻ

single-img
29 April 2022

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപിക്ക് 71 സീറ്റെന്ന ഭൂരിപക്ഷമായ പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം നേടാനും പ്രധാന കക്ഷിയാവാനുമുള്ള ഏറ്റവും മികച്ച വഴിയെന്ന് ന്യൂസ് 18 അസോസിയേറ്റ് എഡിറ്റര്‍ രോഹിണി സ്വാമിയോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

‘ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള കേരളത്തിലെ ജനങ്ങൾക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിജയം കാണിക്കുന്നത് സമയമാവുമ്പോള്‍ മലയാളികളുടെ പ്രിയ പാര്‍ട്ടിയായി ബിജെപി വരുമെന്നാണ്. കേരളത്തിലെ ഘടകമെന്ന നിലക്ക് ബിജെപി ഇപ്പോൾ തന്നെ വളരെ ശക്തമാണ്. സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ഞങ്ങള്‍ക്ക് ഇപ്പോൾ തന്നെ ശക്തമായ കേഡര്‍ സംവിധാനം കേരളത്തിലുണ്ട്, എന്നാൽ വോട്ട് ബാങ്ക് ദുര്‍ബലവുമാണ്. കേരളത്തില്‍ ഇപ്പോൾ ഞങ്ങള്‍ നേരിടുന്ന വെല്ലുവിളി വളരെ തികച്ചും സവിശേഷതയുള്ളതാണ്. തെരഞ്ഞെടുപ്പിലെ നിയോജക മണ്ഡലങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളതെന്ന തരത്തില്‍ വേര്‍തിരിഞ്ഞതാണെങ്കിലും. ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം വോട്ടുകളും ഇടതുമുന്നണിക്ക് ലഭിക്കും. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒരു സമുദായത്തെ എങ്കിലും ഒപ്പം ലഭിക്കേണ്ടതുണ്ട്. മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ. എന്നാലെ വിജയിക്കാനാവൂ’, എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയും അഭിപ്രായപ്പെട്ടു.