ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്: ചൈനീസ് താരത്തെ പരാജയപ്പെടുത്തി സിന്ധു സെമിഫൈനലിൽ

single-img
29 April 2022

ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ മത്സരത്തിൽഇന്ത്യൻ താരം പിവി സിന്ധു വനിത സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. ചൈനയുടെ സൂപ്പർ താരമായ ഹി ബിംഗ് ജിയാവോയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു സെമിഫൈനൽ ഉറപ്പിച്ചത്.

സ്കോർ:21-09, 13-21, 21-19 . കളിയുടെ ആദ്യ സെറ്റ് അനായാസം നേടാൻ സിന്ധുവിനായി. പക്ഷെ രണ്ടാം സെറ്റിൽ ചെറുതായി ഒന്ന് അടിപതറി. ഈ സെറ്റിൽ മികച്ച ഒരു തിരിച്ചുവരവാണ് ചൈനീസ് താരമായ ബിംഗ് ജിയാവോ നടത്തിയത്. പക്ഷെ മത്സരം അവസാനത്തോടടുത്തതോടെ സിന്ധു വിജയം ഉറപ്പിക്കുകയായിരുന്നു.

തുടർന്ന് നടന്ന മൂന്നാം സെറ്റിലൂടെ 21-19 എന്ന സ്‌കോറിനാണ് സിന്ധു സെമിപ്രതീക്ഷികൾക്ക് ആക്കംകൂട്ടിയത്.