ബിഡിജെഎസിൽ നിന്നും പിളർന്ന ബിജെഎസ് ബിജെപിയിൽ ലയിക്കുന്നു

single-img
26 April 2022

ബിഡിജെഎസ് പിളർന്നതിനെ തുടർന്ന് രൂപംകൊണ്ട ഭാരതീയ ജനസേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ബിജെപി ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവരുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി.

ഇപ്പോഴും ലയന ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് ഭാരതീയ ജനസേന വർക്കിം​ഗ് പ്രസിഡന്റ് വി ​ഗോപകുമാർ ഒരു മാധ്യമത്തിനോട് പറഞ്ഞു. ബിഡിജെഎസ് വിട്ട ഒരു വിഭാഗം നേതാക്കളാണ് 2021ൽ ഭാരതീയ ജനസേന എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. അന്ന് മുതൽ യുഡിഎഫിനൊപ്പം ചേർന്നായിരുന്നു ഭാരതീയ ജനസേനയുടെ പ്രവർത്തനം. തുഷാർ വെള്ളാപ്പള്ളിയാണ് അധ്യക്ഷൻ. അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ബിഡിജെഎസിൽ നിന്ന് ഒരു വിഭാ​ഗം നേതാക്കൾ പുറത്തുവന്ന് ബിജെഎസ് രൂപീകരിച്ചത്.