ആണവ ശേഷികൾ ഏറ്റവും വേഗത്തിൽ ശക്തിപ്പെടുത്തും: കിം ജോങ് ഉൻ

single-img
26 April 2022

ഉത്തരകൊറിയ തങ്ങളുടെ ആണവ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് ഭരണാധികാരി കിം ജോങ് ഉൻ. തിങ്കളാഴ്ച രാജ്യത്തെ സൈനിക പരേഡിനെ അഭിസംബോധന ചെയ്യവേയാണ് കിം ജോങ് ഉന്‍, രാജ്യത്തെ ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞതെന്ന് അന്താരാഷ്‌ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയൻ സായുധ സേനയുടെ സ്ഥാപക വാർഷികത്തോടനുബന്ധിച്ചുള്ള പരേഡിൽ നിരോധിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ആദ്യമായി പ്രദർശിപ്പിച്ചു. 2017 ന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തരകൊറിയ, തങ്ങളുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്.
ചുമത്തിയത്. ആണവ പോര്‍മുന ഘടിപ്പിച്ച ഉത്തര കൊറിയന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരിധിയില്‍ അമേരിക്കന്‍ വന്‍കരയും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹൈപ്പർസോണിക് മിസൈലുകൾക്ക് പുറമേ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും സൈനിക പരേഡിൽ ഉൾപ്പെടുത്തിയിരുന്നു. ആണവ പോര്‍മുന ഘടിപ്പിക്കുന്ന മിസൈലുകളുടെ പ്രദര്‍ശനത്തില്‍ ലോക രാജ്യങ്ങള്‍ അപലപിച്ചെങ്കിലും അതിനോട് പ്രതികരിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായില്ല.

“നമ്മുടെ രാജ്യത്തിന്‍റെ ആണവ ശേഷികൾ ഏറ്റവും വേഗത്തിൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ ഞങ്ങൾ തുടരും,” സൈന്യത്തെ അഭിസംബോധന ചെയ്യവേ കിം പറഞ്ഞു. ഉത്തരകൊറിയന്‍ ആണവശക്തി എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാന്‍ പാകത്തിന് സജ്ജരായിക്കുമെന്ന് ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് ചെയ്തു.