ഞാൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നു: കെവി തോമസ്

single-img
25 April 2022

താൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വാചരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം എന്നത് ജനങ്ങൾക്കുവേണ്ടിയാണെന്നും അതിനായി എതിർപ്പുകൾ മാറ്റിവെച്ച് എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തർക്കങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടത്. അങ്ങിനെ ചെയ്യുമ്പോഴാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതൽ പ്രകാശിതമാകുന്നതെന്ന് കെവി് തോമസ് കൂട്ടിച്ചേർത്തു. പരിപാടി സംസ്ഥാന ധനമന്ത്രി കെ എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.