അര്‍ജുന്‍ ആയങ്കിക്കെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ

single-img
25 April 2022

കരിപ്പൂര്‍ വിമാന താവളത്തിൽ നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ. സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്.

സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണ് എന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജർ നൽകിയ പരാതിയിൽ പറയുന്നു. ഈ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയംഗം മനു തോമസാണ് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലെ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്ന് അര്‍ജുന്‍ ആയങ്കി ആരോപിച്ചതായി പറയപ്പെടുന്നത്. നേരത്തെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തുകേസുകളിലെ പ്രതികളുമായി കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു.