പാകിസ്ഥാനിൽ നിന്നുള്ള 6 ചാനലുകള്‍ ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകൾക്ക് വിലക്കുമായി കേന്ദ്രസർക്കാർ

single-img
25 April 2022

പാകിസ്ഥാനിൽ നിന്നുള്ള 6 ചാനലുകള്‍ ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും വിലക്കി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് എന്നാണ് വിശദീകരണം.

ഏകദേശം 68 കോടി വരെ കാഴ്ച്ചക്കാരുണ്ടായിരുന്ന ചാനലുകള്‍ക്കാണ് കേന്ദ്രം നീയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ കൂട്ടത്തിൽ രാജ്യത്തെ തന്നെ ചില യൂട്യൂബ് ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു വിഭാഗത്തെ തീവ്രവാദികളെന്ന് ചിത്രീകരിച്ചു, വിവിധ മത സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ഇവ സാമുദായങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നുമാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നേരത്തെ ഏപ്രിൽ ആദ്യവാരം 22 യൂട്യൂബ് ചാനലുകളും മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും മന്ത്രാലയം വിലക്കിയിരുന്നു