ഹരിദാസ് വധക്കേസ്; പ്രതി നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച രേഷ്മയ്ക്ക് ജാമ്യം

single-img
23 April 2022

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രധാന പ്രതി നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.

രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിവിൽ താമസിച്ചത്. നിജിൽ ദാസ് പോലീസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. എന്നാൽ, പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം വെളിപ്പെടുത്തി.

രേഷ്മയും ഭർത്താവായ പ്രശാന്തും സിപിഐഎം അനുഭാവികളാണ്. അങ്ങിനെയല്ലെന്നുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൻ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛൻ രാജൻ പറഞ്ഞു.