ആദ്യം 68 റൺസിന് എറിഞ്ഞുവീഴ്ത്തി; പിന്നാലെ എട്ടോവറിൽ ജയം; ബാംഗ്ലൂരിനെ തകർത്ത് ഹൈദരാബാദ്

single-img
23 April 2022

ഐ പി എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങിലും ബോളിങിലും ഒരുപോലെ ഒന്നുമല്ലാതാക്കി സൺ റൈസേഴ്‌സ്. ആദ്യം ബാറ്റ് ചെയ്തപ്പോൾ 68 റൺസിന് ബാംഗ്ലൂരിനെ എറിഞ്ഞുവീഴ്ത്തിയതിന് പിന്നാലെ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയും ചെയ്തു ഹൈദരാബാദ്.

തീർത്തും ചെറുതായ ഒരു വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശിയ ഹൈദരാബാദ് വിജയം സ്വന്തമാക്കുകയായിരുന്നു . ബാംഗ്ലൂരിന്റെ മികച്ച ബാറ്റ്സ്മാൻ മാർ പത്തു പേരും വിറച്ച പിച്ചിൽ അവർക്ക് വെറും മൂന്നു പേരുടെ ആവശ്യം മാത്രമേ ഹൈദരാബാദിന് വന്നുള്ളൂ.

അഭിഷേക് ശർമയും നായകൻ വില്യംസണും മാത്രം ചേർന്ന് വിജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയലക്ഷ്യത്തിന് 5 റൺസ് അകലെ അർഹിച്ച അർധ സെഞ്ച്വറിക്ക് മൂന്ന് റണ്ഡല് അകലെ ഹർഷൽ പട്ടേലിന്റെ പന്തിൽ അനുജ് റാവത്തിന് ക്യാച്ച് നൽകി അഭിഷേക് മടങ്ങി. തുടർന്ന് വന്ന രാഹുൽ ത്രിപാതി സ്വക്വയർ ലെഗിന് മുകളിലൂടെ സിക്‌സർ പായിച്ച് കൃത്യം എട്ടോവറിൽ തങ്ങളുടെ വിജയം ഉറപ്പിച്ചു.

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂർ നിരയിൽ 68 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു . 16.1 ഓവർ കൊണ്ട് ബാംഗ്ലൂർ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാർകോ ജാൻസെനും നടരാജനുമാണ് ബാഗ്ലൂരിനെ എറിഞ്ഞൊടിച്ചത് .