ഹരിദാസ് വധം; പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിൽ

single-img
23 April 2022

ഹരിദാസ് വധക്കേസിലെ പ്രതിയായിരുന്ന ആർ എസ് എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരിച്ച് സി പി എം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജൻ. മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പ്രതിക്ക് ഇതിനുള്ള ധൈര്യം വരേണ്ടതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

ഈ സംഭവത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ല. കൊലപാതക പ്രതിയായ പാറക്കണ്ടി നിജിൽ ദാസിനെ കഴിഞ്ഞ ദിവസമായിരുന്നു . സി പി എം പ്രവർത്തകനായ പ്രശാന്തിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്. ഒളിവിൽ കഴിയാൻ നിജിലിന് സഹായം നൽകിയ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പ്രതിയുടെ അറസ്റ്റിന് പിന്നാലെ പ്രശാന്തിന്റെ വീടിനു നേരെ ബോംബേറുണ്ടായ സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് രാജൻ പ്രതികരിച്ചു. വളരെ സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും, പാർട്ടി നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു.