പെണ്‍കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി പാകിസ്ഥാനിൽ സര്‍വകലാശാല

single-img
22 April 2022

വിദ്യാർഥിനികൾ ക്യാമ്പസിനുള്ളിൽ സ്മാർട്ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി പാകിസ്ഥാനിലെ സ്വാബി വിമൻ യൂണിവേഴ്സിറ്റി . ‘സ്മാർട്ഫോണുകൾ, ടച്ച് സ്‌ക്രീൻ ഉള്ള മൊബൈലുകൾ, ടാബ്‌ലറ്റുകൾ എന്നിവയൊന്നും ക്യാമ്പസിനുള്ളിൽ പുതിയ നിയമ പ്രകാരം അനുവദിക്കില്ല.

വിദ്യാർഥികളുടെ അമിതമായ സോഷ്യൽ മീഡിയാ ആപ്പുകളുടെ ഉപയോഗം ശ്രദ്ധയിൽ പെട്ടു. ഇത് കോളേജിൽ അനുവദനീയമല്ല. കോളേജ് പ്രവൃത്തി സമയങ്ങളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കാൻ പാടില്ല.’ – സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഈ വിലക്ക് ലംഘിച്ച് ഫോൺ ഉപയോഗിക്കുന്നവർക്ക് 5,000 രൂപ പിഴയിടുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ താലിബാന് നിര്ണ്ണായക സ്വാധീനമാണ് ഉള്ളത്.