എസ് എഫ് ഐ ഫാസിസ്റ്റ് സംഘടന; വിമർശനവുമായി എഐഎസ്എഫ്

single-img
22 April 2022

എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്ന രൂക്ഷ വിമർശനവുമായി എ ഐഎസ്എഫ്. വടക്കേന്ത്യയിൽ എബിവിപി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്ഐ പിന്തുടരുന്നതായും എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിൽ ആരോപിക്കുന്നു. എസ്എഫ്ഐ പിന്തുടരുന്നത് ഏകാധിപത്യ ശൈലിയാണ്. തുടർച്ചയായി അക്രമം അഴിച്ച് വിടുന്നു.

ഇക്കാര്യത്തിൽ സിപിഎം നേതൃത്വം ഇടപെട്ടിട്ടും മാറ്റം ഉണ്ടായിട്ടില്ല. തങ്ങള്ക്ക് പൂർണ്ണ സ്വാധീനമുള്ള കാമ്പസുകളില്‍ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്ഐയുടെ കൊടിയില്‍ മാത്രമേയുള്ളു എന്നും എഐഎസ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ കാലങ്ങളിൽ സംസ്ഥാനത്തെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തില്‍ കൂടിയാണ് എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ ഇത്തരത്തിൽ ഒരു വിമർശനം ഉയർത്തിയത്.