ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി 20യ്ക്കും ആം ആദ്മി പാർട്ടിക്കും സംയുക്ത സ്ഥാനാർത്ഥി

single-img
22 April 2022

അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി 20യ്ക്കും ആം ആദ്മി പാർട്ടിക്കും സംയുക്ത സ്ഥാനാർത്ഥി മത്സരിക്കുമെന്ന് ട്വന്റി 20 ചെയർമാൻ സാബു ജേക്കബ് . ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം ഇന്ന് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തിയതായും സാബു ജേക്കബ് പറഞ്ഞു. അതേസമയം, ഭാവിയിലേക്ക് തുടർന്നും സഹകരിച്ച് പോകാണോ എന്ന തരത്തിലുള്ള ചർച്ച ഉണ്ടായിട്ടില്ലെന്നും. അത് ഉന്നതതലത്തിൽ ചർച്ച വേണ്ട വിഷയമണെന്നും സാബു ജേക്കബ് അഭിമുഖത്തിൽ പറഞ്ഞു.

​കോൺഗ്രസ് പാർട്ടിയുടെ ഉറച്ച സീറ്റെന്നാണ് തൃക്കാക്കര അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മികച്ച പ്രകടനമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. ലഭിച്ച വോട്ടുകളുടെ കണക്കിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെങ്കിലും കന്നിയങ്കത്തിൽ മണ്ഡലത്തിൽ നിന്നും പാർട്ടി 10.18 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. 43.82 ശതമാനം അതായത് 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അന്തരിച്ച എംഎൽഎ പിടി തോമസ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ഇടതുമുന്നണിക്ക് 33.32 ശതമാനം വോട്ടും എൻഡിഎക്ക് 11.34 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്.