എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു

single-img
22 April 2022

ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഇതോടൊപ്പം വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്സണ്മാർ. കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.

ഇന്ന് രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. നേരത്തെ കോണ്‍ഗ്രസിലും സിപിഎമ്മിലും പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്ലക്കുട്ടി 2019ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. പിന്നാലെ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലെത്തി. ഇപ്പോൾ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അബ്ദുള്ളക്കുട്ടി ഉൾപ്പെട്ടത്.