‘കാതുവാക്കിലെ രണ്ടു കാതല്‍’ പ്രദർശനത്തിന്; സാമന്തയുടെ ബോയ്ഫ്രണ്ടായ് ശ്രീശാന്ത് എത്തുന്നു

single-img
21 April 2022

തമിഴ് സിനിമയിലെ സൂപ്പർ താരമായ വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന സിനിമ തിയേറ്ററുകളിലേക്ക് ഏപ്രില്‍ 28ന്എത്തുന്നു. ഈ സിനിമയിൽ മുഹമ്മദ് മുബി എന്ന പേരിലുള്ള കഥാപാത്രത്തെയാണ് മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് അവതരിപ്പിക്കുന്നത്.

നായികമാരിൽ ഒരാളായ സാമന്തയുടെ ബോയ്ഫ്രണ്ടായാണ് ശ്രീശാന്ത് ചിത്രത്തിലെത്തുന്നത്. ഈ സിനിമയിലെ പുതിയായ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഡിപ്പാം ഡപ്പാം എന്ന് വരികളുള്ള ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തന്നെയാണ്. ചിത്രത്തിൽ റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. പ്രധാന നായികയായ നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്.