ജഹാംഗീര്‍പുരി ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന് രാഷ്ട്രീയ അജണ്ട: സംഘര്‍ഷമുണ്ടാക്കിയത് ബജ്റംഗിദൾ : ബൃന്ദാ കാരാട്ട്

single-img
21 April 2022

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം നടന്ന ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടാക്കിയത് ബജ്റംഗി്ദളാണ് എന്നും അവർ പറഞ്ഞു.

ഭരണകൂടം ജാഹാംഗീര്‍പുരിയിലെ പാവപ്പെട്ട ബംഗാളി മുസ്ലിംകളെയാണ് ഉന്നമിടുന്നതെന്നും ബൃന്ദ ആരോപിച്ചു.ബംഗാളികളായ മുസ്ലിങ്ങളാണ് ഇവിടെ താമസിക്കുന്നആളുകളിൽ കൂടുതലും. ഇത്തവണ രാമനവമി ദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പക്ഷേ അതിന്റെ പേരിൽ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പ്രദേശത്തെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നടത്തിയ കുടിയൊഴിപ്പിക്കലിനെതിരെ സുപ്രീം കോടതിയില്‍ ബൃന്ദ കാരാട്ട് ഹര്‍ജി നല്‍കിയിരുന്നു. ഹനുമാന്‍ ജയന്തി ദിനത്തിൽ നടന്ന ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ ആരംഭിച്ചത്.