മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്

single-img
21 April 2022

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. വരുന്ന ആഴ്ചയാകും കോടിയേരിയും അമേരിക്കയിലേക്ക് പോകുക . രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ചികിത്സയ്ക്ക് ശേഷമായിരിക്കും തിരികെ എത്തുക.

ഈ സമയം പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല പാർട്ടി സെന്ററായിരിക്കും നിർവഹിക്കുക. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സയ്ക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് മാസം പകുതി വരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരും.

ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അടുത്ത മാസം പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.