കെ റെയിൽ: സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്

single-img
21 April 2022

കണിയാപുരത്ത് നടന്ന കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും. തിരുവനന്തപുരം റൂറൽ എസ് പിയുടെ ഉത്തരവിൽ സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും.

തിരുവനന്തപുരം ജില്ലയിലെ മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് അന്വേഷണം. അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷൻ രംഗത്ത് വന്നു.

കേരളാ സ൪ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷൻ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുന്നു. സ൪ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.