കുഴപ്പങ്ങൾ ഉണ്ടാക്കാൻ ബംഗ്ലാദേശികളെയും റോഹിങ്ക്യൻ അഭയാർത്ഥികളെയും ബിജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിപ്പിച്ചിരിക്കുന്നു; ആം ആദ്മി

single-img
20 April 2022

വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ ബംഗ്ലാദേശികളെയും റോഹിങ്ക്യൻ അഭയാർത്ഥികളെയും പഴിചാരി ആം ആദ്മി പാർട്ടി. ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ബിജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും ഇവരാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്നും ആം ആദ്മി പാർട്ടി നേതാക്കളായ ആതിഷി, രാഘവ് ഛദ്ധ എന്നിവർ ആരോപിച്ചു.

ബിജെപിയുടെ ആസ്ഥാനത്തേക്കും അമിത് ഷായുടെ വീട്ടിലേക്കും ബുൾഡോസർ അയച്ചാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും ആം ആദ്മി നേതാക്കൾ പറഞ്ഞു. രാഘവ് ഛദ്ധയുടെ വാക്കുകൾ: : ‘രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ബിജെപി കലാപങ്ങളുണ്ടാക്കുകയാണ്. ബിജെപിയുടെ ആസ്ഥാനത്തേക്കും ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്കും ബുൾഡോസർ അയച്ചാൽ ഇപ്പോഴത്തെ കലാപങ്ങൾ അവസാനിക്കും .

അവസാന എട്ട് വർഷമായി ബിജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണക്കില്ലാത്തവിധം ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും താമസിപ്പിച്ചിരിക്കുകയാണ്. ഇവരെ സമർദ്ധമായി ഉപയോഗിച്ച് കലാപങ്ങളുണ്ടാക്കുക എന്നതാണ് ലക്ഷ്യം. എവിടെയൊക്കെയാണ് ബിജെപി ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പാർപ്പിച്ചിരിക്കുന്നത് എന്നതിന്റെ ലിസ്റ്റ് കിട്ടിയാൽ അടുത്ത സംഘർഷം എവിടെ എന്ന് കണ്ടെത്താൻ കഴിയും.’

ആതിഷിയുടെ പ്രതികരണം ഇങ്ങിനെ: ‘ഗുണ്ടായിസവും സംഘർഷവും അവസാനിപ്പിക്കാനാണ് ബുൾഡോസർ അയച്ചതെന്നാണ് ബിജെപി പറയുന്നത്. എന്നാൽ, ഡൽഹിയിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലായിടത്തും സംഘർഷങ്ങളും ഗുണ്ടായിസവുമെല്ലാം ബിജെപിയും അമിത് ഷായും ചെയ്യിക്കുന്നതാണ്. ബിജെപി ആസ്ഥാനത്തേക്കും അമിത് ഷായുടെ വീട്ടിലേക്കും ബുൾഡോസർ അയച്ചാൽ ഈ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാം.’ രണ്ടുനേതാക്കളും സംസാരിക്കുന്ന വീഡിയോ ആം ആദ്മി പാർട്ടി ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.