സി പി എം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു കൂപ മണ്ഡൂകം; ഈ കിണർ വറ്റിയാൽ വംശനാശം നേരിടും; ചെറിയാൻ ഫിലിപ്

single-img
20 April 2022

സി പി എം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു കൂപ മണ്ഡൂകമാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ് . ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ ജീവിക്കുന്നത് കേരളം എന്ന കിണറ്റിലാണ്. ഈ കിണർ വറ്റിയാൽ കമ്മ്യൂണിസ്റ്റ് ജീവികൾക്ക് വംശനാശം നേരിടുമെന്നും അദ്ദേഹം പോസ്റ്റിൽ എഴുതി.

സംഖ്യാബലത്തിന്റെയും വോട്ടു വിഹിതത്തിന്റെയും അടിസ്ഥാനത്തിൽ ഒരു ദേശീയ കക്ഷിയാവാൻ അർഹതയില്ലാത്ത ഇന്ത്യയിലെ പന്ത്രണ്ടാമത്തെ കക്ഷിയായ സി പി എം ആണ് ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു.

കോൺഗ്രസിനെ ആവശ്യമില്ലെന്ന് സി പി എം പറയുന്ന ദേശീയ സഖ്യത്തിൽ ഒരു കക്ഷിയെ പോലും അണി നിരത്താനുള്ള പ്രാപ്തി സി പി എം- നില്ല. ബി ജെ പി വിരുദ്ധ പ്രതിപക്ഷ കക്ഷികളിൽ ഭൂരിപക്ഷവും ഇപ്പോൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. സി പി എം- നോടൊപ്പം ഇടതുപക്ഷ കക്ഷികൾ പോലുമില്ലെന്നും അദ്ദേഹം പറയുന്നു.