ഞാനൊരു എളിയ പ്രവര്‍ത്തക; പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് ജെബി മേത്തറുടെ മറുപടി

single-img
19 April 2022

തന്നെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി ജെബി മേത്തര്‍. താനൊരു എളിയ പ്രവര്‍ത്തകയാണെന്നും പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോട് ബഹുമാനം മാത്രമാണെന്നും രാഷ്ട്രീയ കാര്യ സമിതിയില്‍ നടന്ന കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

പാർട്ടി അച്ചടക്കം പാലിക്കുന്ന പ്രവർത്തകയാണ് താൻ. രാജ്യസഭയിലേക്ക് താൻ സ്വയം പോയതല്ല. നേതാക്കൾ തീരുമാനിച്ചു അയച്ചതാണെന്നും ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറ്റു മറുപടിയില്ലെന്നും ജെബി മേത്തർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ കേരളത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കിയതിനെ രാഷ്ട്രീയ കാര്യ സമിതിയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരിഹസിച്ചിരുന്നു. ജെബി മേത്തര്‍ക്ക് സീറ്റ് നൽകിയതിനെ ‘വിപ്ലവകരമായ’ തീരുമാനമെന്നായിരുന്നു ഷാനിമോളുടെ പരിഹാസം. അനേക വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഷാനിമോള്‍ പരിഹസിച്ചു.