ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹം; ദൈവം നല്ല ആയുസ് നല്‍കിയാല്‍ 80-90 വയസുവരെ അഭിനയിക്കും: മീര ജാസ്മിൻ

single-img
19 April 2022

ആറ് വർഷക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. ജയറാമാണ് ചിത്രത്തില്‍ മീരയുടെ നായകന്‍. തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെകുറിച്ച് രേഖ മേനോന് നല്‍കിയ അഭിമുഖത്തിൽ മീര പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

നൂറ് ശതമാനവും ചെയ്യണമെന്ന് തോന്നിയാല്‍ മാത്രമേ താൻ അടുത്ത സിനിമ ചെയ്യുകയുള്ളൂ എന്ന് മീര പറയുന്നു. മാത്രമല്ല, പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പുതുതലമുറയില്‍ ഫഹദിനൊപ്പം അഭിനയിക്കണമെന്നുണ്ടെന്നും മീര പറഞ്ഞു.

അതേപോലെ തന്നെ ദൈവം തനിക്ക് നല്ല ആയുസ് നല്‍കിയാല്‍ 80-90 വയസുവരെ അഭിനയിക്കും. വേറെ എവിടെയും പോകണമെന്നില്ല. ധാരാളം ആളുകൾ കഥകളുമായി സമീപിക്കുന്നുണ്ട്. പറ്റുമെന്ന് തോന്നുകയാണെങ്കില്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നും മീര പറഞ്ഞു.

സുഹൃത്തായ നവ്യ നായരുടെ മികച്ച തിരിച്ചുവരവ് തനിക്ക് വളരെയധികം സര്‍പ്രൈസായെന്നും മീര ജാസ്മിന്‍ പറഞ്ഞു. മഞ്ജു ചേച്ചി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഭാവന തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇതൊക്കെ സന്തോഷം നല്‍കുന്നതാണെന്നും മീര ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു