50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥ; കോൺഗ്രസ് അംഗത്വ വിതരണം പരാജയം: കെവി തോമസ്

single-img
19 April 2022

കേരളത്തിലെ കോണ്‍​ഗ്രസ് അം​ഗത്വവിതരണം പരാജയമെന്ന് മുതിർന്ന നേതാവായ കെ വി തോമസ് . കോൺഗ്രസിന്‍റെ മെമ്പർഷിപ്പ് ക്യാമ്പെയിൻ പരാജയപ്പെട്ടു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്‍റെ സമ്പ്രദായമല്ല. 50 ലക്ഷം എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ ഗ്രൂപ്പ്‌ വേണ്ടെന്ന് തീരുമാനം എടുത്ത ആളുകളിൽ ഒരാളാണ് താൻ. പലവിധ ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കെപിസിസി പ്രസിഡന്‍റ് ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് താൻ കരുതുന്നില്ല. സുധാകരനുമായി നല്ല സൗഹൃദമാണുള്ളത് . എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും കെ വി തോമസ് പറഞ്ഞു.

അതേസമയം, പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം ഉയർന്നു. ഇരുവർക്കുമെതിരായ പരാതികളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്ന് രാഷ്ട്രീയകാര്യസമിതി നിലപാടെടുത്തു.