സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകൾ: നാലുപേർക്കെതിരെ കേസെടുത്തു

single-img
18 April 2022

പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നാലുപേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ജില്ലയിലെ കസബ, ടൗണ്‍ സ്‌റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, നിരോധനാജ്ഞ തുടരുന്ന പാലക്കാട്, കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പിലാക്കി. ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.