പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്ര സർക്കാർ നിർദ്ദേശം

single-img
18 April 2022

പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണം എന്ന് കേരളത്തോട് കേന്ദ്രസർക്കാർ . ഈ കാര്യത്തിൽ കേരളാ ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾരോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നടപടി.

തുടർച്ചയായ അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം ഔദ്യോഗിക കൊവിഡ് കണക്ക് പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ പ്രവൃത്തി രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി.