രാജ്യത്തെ കോവിഡ് മരണങ്ങളുടെ കാരണം കേന്ദ്രത്തിന്റെ അനാസ്ഥ:രാഹുൽ ​ഗാന്ധി

single-img
18 April 2022

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 40 ലക്ഷം പേർ മരിച്ചത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനമുണ്ടായിരിക്കുന്നത്.

കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വച്ച് നഷ്ടപരിഹാരമായി നൽകണമെന്ന് വീണ്ടും താൻ അവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസ്സപ്പെടുത്തുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെ ഉൾപ്പെടുത്തിയാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാൾ എട്ട് മടങ്ങ് വർദ്ധനവിലാണുള്ളത്.

രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പൂർണ്ണരൂപം:

‘മോദി ജി സത്യം പറയുകയില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുകയുമില്ല. ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു’ ‘ഞാൻ നേരത്തെ പറഞ്ഞിരുന്നു – കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ മൂലം മരിച്ചത് അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ്.’
മോദി ജി നിങ്ങളുടെ ഉത്തരവാദിത്തം പൂർണമാക്കൂ, ഇരകളുടെ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക.