ജില്ലാ ഭരണകൂടത്തിന്റെ സമാധാന ശ്രമങ്ങള്‍ വെറും പ്രഹസനം; സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി

single-img
18 April 2022

ഇന്ന് പാലക്കാട് നടന്ന സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങള്‍ വെറും പ്രഹസനമാണെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. സഞ്ജിത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വ്വകക്ഷി യോഗം വിളിച്ചില്ലെന്നും ആരോപിച്ചാണ് ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.

വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പോലീസ് നടപടി തൃപ്തികരമല്ലെന്ന് ബിജെപി പറഞ്ഞു.

ബിജെപി, പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികള്‍ക്കൊപ്പം ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.