‘അബ്ബബ്ബാ’; കന്നഡ ചിത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

single-img
18 April 2022

ദീർഘകാലമായി മലയാള സിനിമയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്ന ആൻ അഗസ്റ്റിൻ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയിലൂടെ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പക്ഷെ ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ആന്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

മലയാളത്തിൽ 2015ല്‍ ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അടി കപ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ കന്നഡ റീമേക്കിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിർമ്മാതാകുന്നത്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് താരം താന്നെയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കന്നടയിൽ സിനിമയ്ക്ക് ‘അബ്ബബ്ബാ’ എന്നാണ് പേരിട്ടിരിക്കുന്നത്.

താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇതെന്നും സന്തോഷകരവും സംഘര്‍ഷഭരിതവുമായ, നിരവധി ഓര്‍മ്മകള്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.