പ്രേത ബാധ, വാസ്തു ദോഷം; ഏത് പ്രശ്ന പരിഹാരത്തിനും ഗോമൂത്രം തളിച്ചാല്‍ മതി; പ്രസ്താവനയുമായി യുപി ക്ഷീര വികസന മന്ത്രി

single-img
17 April 2022

പ്രേതബാധയോ വാസ്തു ദോഷമോ, പ്രശ്നം എന്തുതന്നെ ആയാലും ലളിതമായ പരിഹാരം നിര്‍ദേശിച്ച് യുപിയിലെ ക്ഷീര വികസന മന്ത്രിയായ ധരംപാല്‍ സിംഗ്. പ്രേത ബാധ ഉണ്ടായ ആളുടെ ദേഹത്ത് അല്‍പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതം / ആത്മാവ് നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച് പോവുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

മാത്രമല്ല, വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഗോമൂത്രം തളിച്ചാല്‍ മതിയെന്നും മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിവാദമായ ഈ പ്രസ്താവന നടത്തിയത്. ‘ലക്ഷ്മി ദേവി (ഹിന്ദു പുരാണത്തില്‍ സമ്പത്തിന്റെ ദേവി) ചാണകത്തില്‍ വസിക്കുന്നുണ്ട്’. ഗോമൂത്രത്തിന് ഗംഗയുടെ അതേ ഗുണമാണുള്ളത്. ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും ധരംപാല്‍ സിംഗ് പറഞ്ഞു.