ഇൻഷുറൻസ് തുക തട്ടാൻ സ്വന്തം കാര്‍ കത്തിച്ച് പൊലീസില്‍ പരാതി നല്‍കി; ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍

single-img
17 April 2022

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി സ്വന്തം കാര്‍ കത്തിച്ച് പൊലീസില്‍ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപിയുടെ തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ (48) ആണ് അറസ്റ്റിലായത്.

ഏപ്രിൽ 14ന് രാത്രിയിലായിരുന്നു സംഭവം. ചെന്നൈയിലെ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട സ്വന്തം കാര്‍ കത്തിക്കുകയും എന്നാല്‍ വാഹനം മറ്റാരോ കത്തിച്ചതാണെന്ന തരത്തില്‍ കുടുംബം പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്.

വെള്ള ള്നിറമുള്ള ഷർട്ട് ധരിച്ച ഒരാൾ എത്തി വാഹനം ആദ്യം പരിശോധിക്കുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നാലെ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാള്‍ എത്തുകയും കാറിനുചുറ്റും എന്തോ ഒഴിക്കുന്നതുപോലെയും കാണാം. പിന്നീട് നിമിഷങ്ങള്‍ക്കകം കാര്‍ ആളിക്കത്തുകയും വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് വരുന്നതും വിഡിയോയില്‍ വ്യക്തമാണ്.