പാലക്കാട്ടെ കൊലപാതകങ്ങൾ; സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി

single-img
17 April 2022

തുടർച്ചയായ ദിവസങ്ങളിൽ നടന്ന പാലക്കാട് ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുന്നത്.

ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ തുടർച്ചയായ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് നാളെ വൈകിട്ട് 3.30ന് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആവശ്യപ്പെട്ടിരുന്നു.ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാം​ദിവസമാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.