അന്ന് ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്നറിയില്ലായിരുന്നു; എന്നാൽ ഇപ്പോള്‍ ലോകം കണ്ടു: മീര ജാസ്മിൻ

single-img
17 April 2022

ദീർഘമായൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം നായകനായ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരവിനൊരുങ്ങുന്നത്. നേരത്തെ ആരുടെയും പിന്തുണയില്ലാതെ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്നും അക്കാലത്ത് ഒരു കിലോ അരിയുടെ നിശ്ചിത വില പോലും തനിക്ക് അറിയുമായിരുന്നില്ലെന്നും എഫ്ടിക്യൂ വിത്ത് രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ മീര പറഞ്ഞു.

മീരയുടെ വാക്കുകള്‍ ഇങ്ങിനെ: വിവാഹ ശേഷം ഞാന്‍ പോയപ്പോള്‍ ആ ജീവിതം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ കാലഘട്ടത്തിൽ ഞാന്‍ കുക്കിങ്, ബിസിനസ് ഒക്കെ പഠിക്കുകയായിരുന്നു. നേരത്തെ എനിക്ക് ഒരു കാര്യവും ആരുടേയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നു.

പക്ഷെ ഇപ്പോള്‍ ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാന്‍ പഠിച്ചു. വിനോദയാത്ര എന്ന സിനിമയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്. അന്നൊരു ബബിളിനകത്തായിരുന്നു, എന്നാല്‍ ഇപ്പോള്‍ ലോകം കണ്ടു,’