ഐഎംഎഫ് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണം; അഭ്യര്‍ഥനയുമായി ശ്രീലങ്ക

single-img
17 April 2022

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തിന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്ക. നാണയ നിധിയിൽ നിന്നും സഹായം ലഭിക്കാന്‍ ഇനിയും മൂന്ന് മുതല്‍ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ശ്രീലങ്ക ഈ സഹായം ഇന്ത്യയോട് തേടിയത്.

ഇതോടൊപ്പം തന്നെ ജപ്പാന്‍ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് കൂടുതൽ വായ്പ അടിയന്തിരമായി ലഭ്യമാക്കാനുള്ള സഹായവും അവർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെ സഹായ അഭ്യര്‍ഥന