അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യത യഷ് നികത്തുന്നു: കങ്കണ

single-img
17 April 2022

കന്നഡ താരം യഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ 2 മികച്ച വിജയം സ്വന്തമാക്കിയ പിന്നാലെ യഷിനെ അമിതാഭ് ബച്ചനോട് ഉപമിച്ചിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ അവർ യഷിനെ വിശേഷിപ്പിച്ചത്.

തൊള്ളായിരത്തി എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യത യഷ് നികത്തുന്നു, ​ഗംഭീരം എന്നും കങ്കണ പറഞ്ഞു. ബോളിവുഡിൽ ഡോൺ, ദീവാർ, അ​ഗ്നിപഥ്, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ക്ഷുഭിത യൗവനം എന്ന പേര് അമിതാഭ് ബച്ചൻ സമ്പാദിച്ചത്.

കെജിഎഫിന്റെ ഹിന്ദി പതിപ്പ് മാത്രം മൂന്ന് ദിവസങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 143.64 കോടി രൂപയാണ്. ഈ ചിത്രം റിലീസ് ചെയ്യപ്പെട്ട വ്യാഴാഴ്ച 53.95 കോടിയും വെള്ളിയാഴ്ച 46.79 കോടിയും ശനിയാഴ്ച 42.90 കോടിയുമാണ് നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്.