അംഗത്വ ക്യാമ്പയിനെത്തി വീട്ടമ്മയെ കയറിപ്പിടിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

single-img
16 April 2022

അംഗത്വ ക്യാംപയിൻ നടത്താനെത്തി വീട്ടമ്മയെ കയറിപ്പിടിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചിങ്ങോലിയിലാണ് കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തൻ പിടിയിലായത്. ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. കോൺഗ്രസ് പാർട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

വീട്ടമ്മ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.