കേരളത്തിൽ ഇപ്പോൾ ബിജെപിയും എസ്ഡിപിഐയും പരസ്പരം ചാമ്പിക്കൊണ്ടിരിക്കുന്നു: പി കെ അബ്ദുറബ്ബ്

single-img
16 April 2022

പാര്‍ട്ടി സമ്മേളനത്തിന് മൈക്കിളപ്പനെ അനുകരിച്ച് നടുവിലെ കസേരയില്‍ വന്നിരുന്ന് ആരോ ‘ചാമ്പിക്കോ’ എന്നു പറഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞു, കേരളത്തിലിപ്പോള്‍ ബിജെപി യും, എസ്ഡിപിഐയും പരസ്പരം ചാമ്പിക്കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. പാലക്കാട് നടന്ന കൊലപാതകങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കയറി നാട്ടിയ മഞ്ഞക്കുറ്റികൾക്ക് പോലും കാവൽ നിൽക്കാൻ കാക്കത്തൊള്ളായിരം പോലീസുണ്ടായിരുന്ന നാട്ടിലാണ് മനുഷ്യ ജീവന് യാതൊരു സുരക്ഷയും ഇല്ലാതായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

പാർട്ടി സമ്മേളനത്തിന്
മൈക്കിളപ്പനെ അനുകരിച്ച്
നടുവിലെ കസേരയിൽ വന്നിരുന്ന്
ആരോ ‘ചാമ്പിക്കോ’ എന്നു
പറഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞു, കേരളത്തിലിപ്പോൾ BJP യും,
SDPI യും പരസ്പരം
ചാമ്പിക്കൊണ്ടിരിക്കുന്നു.
ജനങ്ങളുടെ ഭൂമിയിൽ
അതിക്രമിച്ചു കയറി നാട്ടിയ
മഞ്ഞക്കുറ്റികൾക്ക്
പോലും കാവൽ നിൽക്കാൻ
കാക്കത്തൊള്ളായിരം
പോലീസുണ്ടായിരുന്ന
നാട്ടിലാണ് മനുഷ്യ ജീവന്
യാതൊരു സുരക്ഷയും
ഇല്ലാതായിരിക്കുന്നത്.
മുഖ്യമന്ത്രീ,
‘ശഹീദിനെയും, ബലിദാനിയേയും
സൃഷ്ടിക്കാൻ ഇങ്ങനെ പരസ്പരം
വാളേന്തി നടക്കുന്നത് കോട്ടയത്തേയും
ഈരാറ്റുപേട്ടയിലെയും നിങ്ങളുടെ
പഴയ ഒക്കച്ചങ്ങായിമാരാണ്.
ആ ബോധമെങ്കിലും താങ്കളിലെ
ആഭ്യന്തരനെ ഉണർത്തിയിരുന്നെങ്കിൽ
എന്നാശിച്ചു പോകുന്നു