കൈനീട്ടം നൽകി; കാല്‍തൊട്ട് വന്ദിക്കാന്‍ അനുവദിക്കാതെ സുരേഷ് ഗോപി

single-img
14 April 2022

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിതരണം ഇപ്പോഴും തുടരുകയാണ്. എന്നാൽ നിലവിൽ കൈനീട്ടം വാങ്ങി കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ചവരെ സുരേഷ് ഗോപി തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുക്കൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് വലിയ വിവാദമായിരുന്നു.

സാധാരണക്കാരായ ജനങ്ങൾക്ക് പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നാായിരുന്നു പ്രധാനമായും ഉയർന്ന വിമര്‍ശനം. എന്നാല്‍, താൻ കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചൊറിയന്‍ മാക്രികളാണ് തനിക്കെതിരെയുള്ള വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.