കെ സ്വിഫ്റ്റ് ബസിടിച്ച് അപകടം; ഒരാൾ കൊല്ലപ്പെട്ടു

single-img
14 April 2022

തൃശൂരില്‍ കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നുകുളത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. കാല്‍നടയാത്രക്കാരയായ തമിഴനാട് കള്ളക്കുറിച്ചി സ്വദേശി പരസ്വാമി(55)യാണ് മരിച്ചത്. അമിതവേഗത്തില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ബസ് നിര്‍ത്താതെ പോയെന്നും ആക്ഷേപമുണ്ട്.

തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വിഫ്റ്റ് ബസാണ് അപകടത്തിന് ഇടയാക്കിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ പരസ്വാമിയെ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അടുത്തുള്ള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.