അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ട്; അമേരിക്കയ്ക്ക് മറുപടിയുമായി എസ് ജയശങ്കർ

single-img
14 April 2022

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നതായുള്ള അമേരിക്കയുടെ വിമർശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്ന് വാഷിംഗ്ടണിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു .

ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ ആ അഭിപ്രായം പറയുന്നവരുടെ താൽപ്പര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെകുറിച്ചുമെല്ലാം ഉള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യയ്ക്കും അതേപോലെതന്നെ അവകാശമുണ്ടെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നുവെന്ന യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.

അതേസമയം, ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തിൽ മനുഷ്യാവകാശ പ്രശ്നം ചർച്ചാവിഷയമായില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാജ്യത്ത് ഉയർന്നുവരുമ്പോൾ അതിൽ കൃത്യമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.