കർഷക സമരത്തെ അവഹേളിച്ച സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ കർഷക പ്രതിഷേധം

single-img
14 April 2022

കർഷക സമരത്തെ അവഹേളിച്ചെണ്ണ ആരോപണയുമായി തൃശൂരിൽ സുരേഷ് ഗോപി എംപിക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷക പ്രതിഷേധം. കേന്ദ്രസർക്കാർ വിവാദമായ കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

കേന്ദ്രം പിൻവലിച്ച കാർഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് ഇപ്പോഴും തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യസഭാ എംപിയായുള്ള അംഗത്വ കാലാവധി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി ജെ പി പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദമായ പ്രതികരണം.