41 ബില്യണ്‍ ഡോളർ; ട്വിറ്ററിന് വിലയിട്ട്‌ സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്

single-img
14 April 2022

41 ബില്യണ്‍ ഡോളർ സ്വപ്നതുല്യമായ നൽകി താൻ ട്വിറ്റര്‍ വാങ്ങാന്‍ തയാറെന്ന് സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. അതായത് ഓഹരി ഒന്നിന് 54.20 ഡോളര്‍ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം. താൻ മുന്നോട്ടുവെച്ച ഈ കച്ചവടം അംഗീകരിക്കണമെന്നും മസ്‌ക് ട്വിറ്റര്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.

അതേസമയം, ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. പക്ഷെ ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാന്‍ മസ്‌ക് വിസമ്മതിച്ചതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ അറിയിച്ചതോടെ ഈ സാധ്യത അവസാനിക്കുകയായിരുന്നു.

ഏകദേശം മൂന്ന് ബില്യന്‍ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയത്. മീഡിയയായ ട്വിറ്ററില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ മസ്‌ക് പുതിയ സമൂഹമാധ്യമങ്ങള്‍ അവതരിപ്പിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്.