സിൽവർലൈൻ പദ്ധതി പാർട്ടി കോൺഗ്രസ് അജണ്ടയുടെ ഭാഗമായിരുന്നില്ല: സീതാറാം യെച്ചൂരി

single-img
13 April 2022

കേരളത്തിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിക്ക് സിപിഎം പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിൽവർലൈൻ പദ്ധതി സമ്മേളന അജണ്ടയുടെ ഭാഗമായിരുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന ചോദ്യത്തിന് ട്രെയിൻ വരാതെ ഗ്രീൻ സിഗ്നൽ കാണിക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു മറുപടി പറഞ്ഞത്.

അതേസമയം, സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ ആ രീതിയിലുള്ള പദ്ധതിയാണ്. കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചിരുന്നു.