അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ; സുരേഷ് ഗോപിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍

single-img
13 April 2022

തന്റെ വാഹനത്തിൽ ഇരുന്നുകൊണ്ട് കാല് പിടിപ്പിച്ച് കൈനീട്ടം നല്‍കിയ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ വീഡിയോ ചര്‍ച്ചയായിതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സുരേഷ് ഗോപി തന്‍ പ്രമാണിത്തത്തിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയാണ് എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഷാനിമോൾ എഴുതി.

ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞുവെന്നും ഷാനിമോൾ സുരേഷ് ഗോപിയെ ഓർമ്മപ്പെടുത്തി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്.

ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ