കെഎസ്ഇബി നേരിടുന്നത്കടുത്ത സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്ടം 14,000 കോടി രൂപ: മന്ത്രി കെ കൃഷ്‌ണൻ കുട്ടി

single-img
12 April 2022

കെഎസ്ഇബി കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ എന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. നിലവിൽ കെഎസ്ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം പരിഹരിക്കുന്നതിനായി ചെയർമാൻ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെഎസ്ഇബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്.

സമരം ചെയ്യുന്നവരുടെ ചർച്ച നടത്തേണ്ടത് ബോർഡാണ്. അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംഘടന ഭാരവാഹികളുടെ സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയർമാന്‍റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്.