പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ കലയ്ക്ക് മതമില്ല; മന്‍സിയക്ക് നൃത്ത വേദിയൊരുക്കി ഡിവൈഎഫ്എ

single-img
12 April 2022

ഹിന്ദുവല്ല എന്ന കാരണത്താൽ തൃശൂര്‍ ജില്ലയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്ത പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ .

ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലായിരുന്നു സംഘടനാ വേദിയൊരുക്കിയത്. പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ കലയ്ക്ക് മതമില്ലെന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.നമ്മുടെ സമൂഹത്തിലെ പൊതുവിടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കുകയാണ് ലക്ഷ്യം.

ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉള്‍പ്പെടെ നിരവധി പേര്‍ മൻസിയയുടെ നൃത്തം ആസ്വദിക്കാന്‍ എത്തിയിരുന്നു. നേരത്തെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഈ മാസം 21 ന് നടക്കുന്ന പരിപാടിയില്‍ നിന്നാണ് മന്‍സിയയെ ഒഴിവാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.