എതിരില്ലാതെ തെരഞ്ഞെടുപ്പ്; ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രി

single-img
11 April 2022

ഇമ്രാന്റെ വീഴ്ചയ്ക്ക് ശേഷം പാകിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങി. ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാന്‍ മുസ്‌ളിംലീഗ്- നവാസ് വിഭാഗം അദ്ധ്യക്ഷനും മുന്‍ പ്രധാനനമന്ത്രി നവാസ് ഷെറിഫിന്റെ സഹോദരനുമായ ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാത്രി ഇന്ത്യന്‍ സമയം 8.30ന് നടക്കും.

പാകിസ്ഥാനിലെ തെഹ്രീകെ-ഇ-ഇന്‍സാഫ് എംഎന്‍എകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് 174 നിയമസഭാംഗങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടുകൂടി പിഎംഎല്‍-എന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫ് പാക്കിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സര്‍വ്വശക്തന്‍ രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ചുവെന്ന് നിയുക്ത പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്പ്രതികരിച്ചു. “ഇന്ന് സര്‍വ്വശക്തന്‍ പാകിസ്ഥാനെയും രാജ്യത്തെ 22 കോടി ജനങ്ങളെയും രക്ഷിച്ചു. രാജ്യത്തെ ജനങ്ങള്‍ ഈ ദിനം ആഘോഷിക്കും”- ഷെഹബാസ് ഷെരീഫ് പറഞ്ഞു