ഉക്രൈന്റെ സന്നദ്ധ സംഘത്തെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപണം

single-img
11 April 2022

യുദ്ധ മുഖത്തിൽ പ്രവർത്തിക്കുന്ന ഉക്രേനിയൻ സന്നദ്ധ സംഘത്തെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഉക്രൈനിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന ഉക്രേനിയൻ വോളണ്ടിയർ ഗ്രൂപ്പായ “ഹെൽപ്പ് പീപ്പിൾ”സിൽ പ്രവർത്തിക്കുന്ന ഒമ്പത് ഡ്രൈവർമാരെ റഷ്യൻ സൈന്യം കസ്റ്റഡിയിലെടുത്തതായി ഒരു ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറയുകയായിരുന്നു.

റഷ്യ ആക്രമണം കടുപ്പിച്ച മരിയുപോളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിനായി മൊത്തം 10 മിനിബസ് ഡ്രൈവർമാർ ഡോൺബാസ് മേഖലയിലെത്തിയിരുന്നു. എന്നാൽ റഷ്യൻ പട്ടാളക്കാർ അവരെ തടഞ്ഞുനിർത്തി ബസുകൾ റഷ്യയിലേക്ക് വഴിതിരിച്ച് വിടാൻ പറയുകയുണ്ടായി. ഡ്രൈവർമാർ വിസമ്മതിച്ചപ്പോൾ അവരെ തടവിലാക്കുകയായിരുന്നുവെന്ന് സർക്കാരിതര സംഘടനയുടെ തലവൻ അലക്സ് വോറോണിൻ പറയുന്നു.

റഷ്യൻ സേന 10 ഡ്രൈവർമാരിൽ ഒരാളെ വിട്ടയച്ചതായും വോറോണിൻ സിഎൻഎന്നിനോട് പറഞ്ഞു, കാണാതായവരിൽ മൂന്ന് പേർ ഡൊനെറ്റ്സ്കിലുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. അവരെ മൃഗീയമായി ചോദ്യം ചെയ്യുകയും ഭയാനകമായ അവസ്ഥയിൽ പാർപ്പിക്കുകയും ചെയ്യുന്നുവെന്നാണ് സൂചന ലഭിക്കുന്നത്.