കാവ്യ മാധവനെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്; മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ

single-img
11 April 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ അവരുടെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി.

തന്നെ നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം, കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ഇന്ന് രാവിലെ 11 ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു കാവ്യയോടുള്ള ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ തനിക്ക് അതിന് അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.